ക്ഷേത്രത്തിലെ നൃത്ത പരിപാടിക്ക് വിലക്ക്; മതം മാറിയോ എന്ന് സംഘാടകർ

Image from facebookഅഹിന്ദു ആണെന്ന പേരിൽ യുവനർത്തകി വി പി മൻസിയക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയിൽ വിലക്കേർപ്പെടുത്തി സംഘാടകർ. നൃത്തരംഗത്തേക്കിറങ്ങിയതിൻ്റെ പേരിൽ സമുദായ വിലക്കു നേരിടേണ്ടി വന്ന, മുസ്ലീം സമുദായത്തിൽ ജനിച്ച മൻസിയക്ക് ഇപ്പോൾ മതം മാറിയില്ലെന്ന് പറഞ്ഞാണ് കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവകമ്മിറ്റിക്കാർ നൃത്ത പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. മൻസിയ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ:

“കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള “നൃത്തോൽസവത്തിൽ”
ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.
നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം 😄

Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം.”

Share This News

0Shares
0