രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ശനിയാഴ്ച വർധിപ്പിച്ചത്. നവംബര്‍ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. വരും ദിവസങ്ങളിലും വര്‍ദ്ധന ഉണ്ടാകാനാണ് സാധ്യത. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 95 പൈസയും ഡീസലിന് 94 രൂപ 8 പൈസയുമായി. കോഴിക്കോട് പെട്രോളിന് 107 രൂപ 11 പൈസയും, ഡീസലിന് 94 രൂപ 27 പൈസയുമാണ് ശനിയാഴ്ചത്തെ നിരക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ഇന്ധന വില വർധിപ്പിക്കാൻ തുടങ്ങിയത്. ഗാർഹികാവശ്യത്തിനു ഈ സിലിണ്ടറിന്റെ വിലയും കഴിഞ്ഞ ദിവസം വർധിപ്പിച്ചു.