പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് കോട്ടയത്ത് കെ റെയിൽ സർവ്വെ കല്ലുകൾ സ്ഥാപിച്ചു. എന്നാൽ കല്ലുകൾ സ്ഥാപിച്ച് ഉദ്യോഗസ്ഥരും പൊലീസും മടങ്ങിയതോടെ പ്രതിഷേധക്കാർ സംഘടിച്ചെത്തി കല്ലുകൾ പിഴുതെറിഞ്ഞു. കോട്ടയത്ത് നട്ടാശേരിയിലും പാറമ്പുഴയിലുമാണ് ശനിയാഴ്ച പുലർച്ചെ കെ റെയിൽ സംഘം കല്ലിടൽ നടത്തിയത്. നേരത്തെ പ്രതിഷേധം ഉയർന്ന നട്ടാശേരിയിൽ ശനിയാഴ്ചത്തെ കല്ലിടലോടെ പ്രതിഷേധം ശക്തമായി. സർവ്വെ കല്ലുമായി വന്ന വാഹനം പോകാനനുവദിക്കാതെ പ്രതിഷേധക്കാർ തടഞ്ഞിട്ടത് സംഘർഷത്തിനിടയാക്കി. സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്ന സർവ്വെ കല്ലിടൽ കനത്ത പൊലീസ് സുരക്ഷയോടെയാണ് ശനിയാഴ്ച വീണ്ടും ആരംഭിച്ചിരിക്കുന്നത്. അതിനിടെ, കല്ലിടൽ നടപടി റവന്യു വകുപ്പ് പറഞ്ഞിട്ടല്ലെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചിട്ടുണ്ട്.