സ്വകാര്യബസ് സമരം കെഎസ്ആർടിസിക്ക് ചാകരയാകുന്നതായി റിപ്പോർട്ട്. അനിശ്ചിതകാല സ്വകാര്യ ബസ് സമരം രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ കെഎസ്ആർടിസി മൂന്നു കോടിയോളം രൂപയുടെ അധികവരുമാനം നേടി. വ്യാഴാഴ്ച 6.17 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ വരുമാനം. വെള്ളിയാഴ്ച 6.78 കോടി രൂപയും വരുമാനം വർധിച്ച. അഞ്ചുകോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ ശരാശരി വരുമാനം. സ്വകാര്യ ബസ് സമരത്തേത്തുടർന്ന് കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിച്ചിരുന്നു.