സില്‍വര്‍ലൈന്‍ പദ്ധതി നാഷണല്‍ റെയില്‍ പ്ലാനിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന പദ്ധതികള്‍ 2030 ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ പദ്ധതിക്ക് വേഗത്തില്‍ അനുമതി ലഭ്യമാക്കിയാല്‍ പണികള്‍ താമസംകൂടാതെ ആരംഭിക്കാന്‍ കഴിയും. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈനില്‍ ഈ റെയില്‍ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായിക്കൂടി കാണേണ്ടതുണ്ട്.
ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഇന്നത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.