വെള്ളാപ്പള്ളിക്കെതിരായ മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പ് കേസ് : അന്വേക്ഷണം ഊർജിതപ്പെടുണമെന്ന് വിജിലൻസിനോട് ഹൈക്കോടതി

Image from internetവെള്ളാപ്പളളി നടേശൻ അടക്കമുള്ള എസ്എൻഡിപി യോഗം നേതാക്കൾക്കെതിരായ മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പു കേസിൻ്റെ അന്വേഷണം ഊർജിതമാക്കാൻ ഹൈക്കോടതി ഉത്തരവ്. വിജിലൻസ് അന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി അനിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് സുനിൽ തോമസാണ് ഹർജി പരിഗണിച്ചത്. വിജിലൻസ് നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലെന്ന് വിലയിരുത്തിയ കോടതി വീണ്ടും വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തിന് വേണ്ട സമയം ഉൾപ്പടെയുള്ള കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയത്. മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം ഇഴയുകയാണെന്ന പരാതി ഉയർന്നിരുന്നു. പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്ന് കോടികൾ മൈക്രൊ ഫിനാൻസിനായി വാങ്ങിയെടുത്ത ശേഷം വ്യാജ പേരുകളുണ്ടുക്കി വായ്പ നൽകിയതായി രേഖയുണ്ടാക്കി പണം തട്ടിയെടുത്തതായാണ് വെള്ളാപ്പള്ളി അടക്കമുള്ള യോഗം ഭാരവാഹികൾക്കെതിരായ കേസ്. മെയ് 30ന് കേസ് വീണ്ടും പരിഗണിക്കും.

Share This News

0Shares
0