ദുബായില്‍ നഴ്‌സ്: സർക്കാരിൻ്റെ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Image from internetദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്‌സുമാരുടെ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വര്‍ഷം ലേബര്‍ ആന്‍ഡ് ഡെലിവറി/ മറ്റേര്‍ണിറ്റി/പോസ്റ്റ് നേറ്റല്‍ വാര്‍ഡ്, മിഡൈ്വഫറി, ഔട്ട് പേഷ്യന്റ്, എമര്‍ജന്‍സി എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രവൃത്തി പരിചയം ഉള്ള നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം. എമര്‍ജന്‍സി വകുപ്പില്‍ പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ നിര്‍ബന്ധമായും ഡിഎച്ച്എ പരീക്ഷ പാസ്സായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഡിഎച്ച്എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം. കൂടാതെ രണ്ടു മാസത്തിനു മുകളില്‍ പ്രവര്‍ത്തന വിടവ് ഉണ്ടാവരുത്. ശമ്പളം 5000 ദിര്‍ഹം. (ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ രൂപ). യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ഡി എച്ച് എ.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപ്‌ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ മുതലായവ സഹിതം നോര്‍ക്ക റൂട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി 2022 മാര്‍ച്ച് 31 നകം അപേക്ഷിക്കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഇതേ ആശുപത്രിയിലേക്ക് നേരത്തെ ക്ഷണിച്ചിരുന്ന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. വിദേശത്തു നിന്നും +91 8802 012345 എന്ന നമ്പരില്‍ മിസ്ഡ് കോള്‍ സൗകര്യവും ലഭ്യമാണ്.

Share This News

0Shares
0