കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ മെമ്പർ ജോണ് ബ്രിട്ടാസുമുണ്ടായിരുന്നു. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുള്ള ഡിപിആറിന് എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.