കെ റെയിൽ പദ്ധതിയോട് കേന്ദ്രത്തിന് അനുഭാവപൂർവമായ നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി. കെ റെയിൽ സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതീക്ഷ നല്കുന്ന കൂടിക്കാഴ്ച്ചയായിരുന്നു. പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. റെയിൽവേ മന്ത്രിയുമായും അനൗദ്യോഗിക ചർച്ച നടത്തി. കാര്യങ്ങളുടെ അവസ്ഥ ധരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഗതാഗത സംവിധാനത്തിലെ കാലതാമസം ശ്രദ്ധയിൽപ്പെടുത്തി. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദേശീയപാതാ സ്ഥലമേറ്റെടുപ്പ് വൈകിയത് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായും മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.