രാജ്യത്ത് പെട്രോൾ, ഡീസൽ, പാചക വാതക വില വര്‍ധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിൻ്റെ വില 50 രൂപ കൂട്ടിയപ്പോൾ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയും കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയത്. വില വര്‍ധന ചൊവ്വാഴ്ച മുതൽ പ്രാബല്യത്തില്‍ വന്നു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയും ഡീസലിന് 94.41 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോള്‍ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ് നിരക്ക്.