കേരളത്തിൽ നന്ദിഗ്രാം സൃഷ്‌ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കോടിയേരി. സിൽവർലൈൻ പദ്ധതിക്കെതിരായ സമരം രാഷ്ട്രീയ സമരമാണ്. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കണം എന്നാണ് അവർ ഉദ്ദേശിക്കുന്നത്. വെടിവെയ്പ്പ് ഉണ്ടാകണം എന്ന് പ്രഖ്യാപിച്ച് നടത്തുന്നതാണെന്നും അവരുടെ ലക്ഷ്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയടക്കമുള്ള എല്ലാ വർഗീയ കക്ഷികളുമായി യുഡിഎഫ് ചങ്ങാത്തം ചേർന്നിരിക്കുകയാണ്. വികസനപദ്ധതികളെ തെറ്റിദ്ധാരണ പരത്തി എതിര്‍ക്കുകയാണ്. യുഡിഎഫും ബിജെപിയും ഒന്നിച്ചു ചേർന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്നു. കല്ലെടുത്തുമാറ്റിയാല്‍ പദ്ധതി ഇല്ലാതാവുമോ എന്നും അദ്ദേഹം ചോദിച്ചു.