രാജ്യസഭാ സീറ്റിൽ എൽഡിഎഫിൽ അടി; സിപിഐക്ക് സീറ്റ് കിട്ടിയത് വിലപേശലിൻ്റെ ഭാഗമായാണെന്ന് എൽജെഡി നേതാവ് എം വി ശ്രേയാംസ്കുമാർ

സിപിഐക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ എൽഡിഎഫിൽ   അതൃപ്തി പുകയുന്നു.. സിപിഐക്ക് സീറ്റ് കിട്ടിയത് വിലപേശലിൻ്റെ ഭാഗമായാണെന്ന് എൽജെഡി നേതാവ് എം വി ശ്രേയാംസ്കുമാർ തുറന്നടിച്ചു.. സിൽവർലൈൻ, ലോകായുക്ത വിഷയങ്ങളിൽ സിപിഐയുടെ തുടർന്നുള്ള നിലപാടുകൾ അറിയാൻ കൗതുകമുണ്ടെന്നും ശ്രേയാംസ്കുമാർ മാധ്യമങ്ങaളാട് പ്രതികരിച്ചു.  സിപിഐ അനര്‍ഹമായ സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്നുവെന്നാണ് എൽജെഡിയുടെ പരാതി. എല്‍ജെഡിയെ മുന്നണിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നും നേതൃത്വത്തിന് വിലയിരുത്തലുണ്ട്. ഐഎന്‍എല്ലിന് പോലും മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ എല്‍ജെഡിയെ അവഗണിച്ചു. ഇപ്പോൾ രാജ്യസഭാ സീറ്റ് നിഷേധിച്ചതും കാര്യമായ ചര്‍ച്ചകള്‍ പോലുമില്ലാതെയാണ്.  സിൽവർലൈൻ, ലോകായുക്ത വിഷയത്തിൽ സിപിഐയുടെ പിന്തുണ ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകയ്യെടുത്താണ്  സിപിഐക്ക് രാജ്യസഭാ സീറ്റ് നൽകിയതെന്നാണ്  രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇപ്പോൾ ശ്രേയാംസ് കുമാറിലൂടെ മുന്നണിക്കുള്ളിൽ നിന്നു തന്നെ ഉണ്ടായിരിക്കുന്ന തുറന്ന വിമർശനം ഇതിന് സാധൂകരണമാണെന്നും വിലയിരുത്തലുണ്ട്.

Share This News

0Shares
0