കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സർവ്വെ കല്ലുകൾ പിഴുതെറിഞ്ഞു

Image from internetജനകീയ പ്രതിഷേധത്തെ അവഗണിച്ച് ചങ്ങനാശേരി മാടപ്പള്ളിയിൽ പോലീസിന്റെ സാന്നിധ്യത്തിൽ കെ റെയിൽ അധികൃതർ സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെറിയപ്പെട്ടു. കെ-റെയിൽ അധികൃതർ വ്യാഴാഴ്ച സ്ഥാപിച്ച സർവേക്കല്ലുകളാണ് രാത്രിതന്നെ പിഴുതുമാറ്റപ്പെട്ടത്. വ്യാഴാഴ്ച കെ-റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വൻ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പോലീസിന്റെ മർദനമേറ്റിരുന്നു. സമരസമിതി പ്രവപർത്തകരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിച്ചിരുന്നത്. കല്ലുകൾ പിഴുതുമാറ്റുമെന്ന് അറസ്റ്റ് ചെയ്ത ഘട്ടത്തിൽ തന്നെ സമരസമിതി പ്രവർത്തകർ പറഞ്ഞിരുന്നു. കെ-റെയിൽ വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താൽ ആചരിക്കുകയാണ്.

Share This News

0Shares
0