തുണിക്കട ഉടമയായ റിൻസി എന്ന യുവതി കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ് മരിച്ചു. റിൻസി മരിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ആക്രമണം ഉണ്ടായത്. കുട്ടിയുമായി വരികയായിരുന്ന റിന്‍സിയെ റിയാസ് എന്നയാൾ തട്ഞ്ഞുനിർത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. റിൻസിയുടെ തുണിക്കടയിലെ മുൻ ജീവനക്കാരനാണ് റിയാസ്. ഇയാൾ ഒളിവിലാണ്. മുഖത്തടക്കം വെട്ടേറ്റു ഗുരുതര പരുക്കുകളോടെ റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.