കമ്യൂണിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് യുഎപിഎ കേസുകൾ ഹൈക്കോടതി റദ്ദു ചെയ്‌തു

Image from facebookകമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിക്കപ്പെടുന്ന രൂപേഷിന് മേൽ ചുമത്തിയിരുന്ന മൂന്ന് യുഎപിഎ കേസുകൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. കുറ്റിയാടി,വളയം പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. ഈ കേസുകളിൽ യുഎപിഎ നിലനിൽക്കില്ലെന്ന് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാർ ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകുകയായിരുന്നു. തുടർന്ന് സുപ്രീംകോടതി ഇത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. വ്യാഴാഴ്ച ഡിവിഷൻ ബെഞ്ചും യുഎപിഎ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഏഴ് വർഷമായി യുഎപിഎ കേസുകളുടെ പേരിൽ തടവറയിൽ കഴിയുന്ന രൂപേഷിന് വേറെയും നിരവധി യുഎപിഎ കേസുകളുള്ളതിനാൽ ഇപ്പോൾ പുറത്തിറങ്ങാൻ കഴിയില്ല. അഡ്വ കെ എസ് മധുസൂദനനാണ് രൂപേഷിനുവേണ്ടി ഹാജരായത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയസ്റ്റിൻ്റെ കേന്ദ്ര കമ്മിറ്റിയംഗമാണ് രൂപേഷ് എന്നാണ് കരുതപ്പെടുന്നത്.

Share This News

0Shares
0