പോലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐജി, നാല് എസ്പി, 11 ഡിവൈഎസ്പി, 19 ഇന്‍സ്പെക്ടര്‍മാര്‍, 29 എസ്ഐമാര്‍, 73 വീതം എസ്സിപിഒ, സിപിഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകള്‍. ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.