നടി ഭാവന മലയാള സിനിമയിൽ വീണ്ടും സജീവമാകുന്നു. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഭാവന നായികയാകുന്നത്. ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്നാണ് ചിത്രത്തിൻ്റെ പേര്. നടൻ മമ്മൂട്ടിയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. യുവ നടൻ ഷറഫുദ്ദീനാണ് ഭാവനക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്.