ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

Image from internetകർണാടകത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമല്ലെന്ന് കോടതി പറഞ്ഞു. ഇസ്ലാം മതാചാരത്തിൻ്റെ അവിഭാജ്യ ഘടകമല്ലെന്നും കോടതി പറഞ്ഞു.  കർണാടകയിലെ ബിജെപി സർക്കാരിൻ്റെ ഉത്തരവിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഹർജി തള്ളിയത്.

Share This News

0Shares
0