സംസ്ഥാന ബജറ്റ്: വാഹന, ഭൂനികുതികളിൽ വർധന

Image from internetസംസ്ഥാനത്ത് വാഹന നികുതിയിൽ വർധന വരുത്തി. വാഹന നികുതിയിൽ ഒരു ശതമാനവും പഴയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഹരിതനികുതിയാൽ 50 ശതമാനം വർധനവാണ് വെള്ളിയാഴ്ച നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം എൽഡിഎഫ്  സർക്കാരിൻ്റെ ആദ്യ ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്. രണ്ടു ലക്ഷം വരെയുള്ള ഇരുചക്രവാഹനങ്ങളുടെ നികുതിയിൽ ഒരു ശതമാനം അധിക നികുതി എർപ്പെടുത്തി. ഭൂനികുതിയിലും വർധനവരുത്തിയിട്ടുണ്ട്. ഭൂമിയുടെ ന്യായവില പത്തു ശതമാനം വർധിപ്പിക്കുകയും ഭൂനികുതിക്ക് പുതിയ സ്ലാബ് ഏർപ്പെടുത്തുകയും ചെയ്തു. ക്ഷേമ പെൻഷനുകളിൽ വർധനവില്ല. കെ റെയിലിൻ്റെ സിൽവർ ലൈൻ പദ്ധതിക്ക് 2000 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്.

Share This News

0Shares
0