കഞ്ചാവുകടത്തുകയായിരുന്ന സ്ത്രീകളടക്കമുള്ള സംഘം ചാലക്കുടിയിൽ എക്സൈസിൻ്റെ പിടിയിൽ. തൃശ്ശൂർ എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി എക്സൈസ് റേഞ്ച് പാർട്ടിയും തൃശൂർ ഐ ബി പാർട്ടിയും ഇരിഞ്ഞാലക്കുട ഹൈവേ പട്രോളിങ് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിൽ ചാലക്കുടി സൗത്ത് നിന്നും 67 കിലോഗ്രാം കഞ്ചാവുമായി പാലക്കാട് മണ്ണാർക്കാട് വാഴമ്പുറം സ്വദേശി ഇസ്മയിൽ, വയനാട് തൃക്കൈപ്പറ്റ നെടുമ്പാല സ്വദേശി മുനീർ, ഇയാളുടെ ഭാര്യ മൈസൂർ സ്വദേശി ശാരദ, സുഹൃത്ത് മൈസൂർ സ്വദേശി ശ്വേത എന്നിവരെ പിടികൂടി കേസെടുത്തു. കഞ്ചാവ് കടത്താനായി ഇവർ ഉപയോഗിച്ച രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് സംഘത്തിൽ തൃശൂർ എക്സൈസ് ഇൻ്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ എസ്, ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അശ്വിൻകുമാർ കെ, നിലമ്പൂർ റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി ഷിജുമോൻ, ഇരിങ്ങാലക്കുട അസി എക്സൈസ് ഇൻസ്പെക്ടർ എസ് മണികണ്ഠൻ, പ്രിവൻ്റീവ് ഓഫീസർമാരായ സുരേന്ദ്രൻ, ഷിബു കെ എസ്, ലോനപ്പൻ, സുനിൽ, ജോഷി സി ബി, വത്സൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേന്ദ്രൻ, ശ്രീരാജ്, ബിബിൻ, ബെന്നി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിജി എന്നിവർ ഉണ്ടായിരുന്നു.