പച്ചക്കറിക്കടയുമായി കെഎസ്ആർടിസി

പഴം പച്ചക്കറി വിപണന രംഗത്ത്  പുതിയ സംരംഭത്തിന്  നാന്ദികുറിക്കുകയാണ് കൃഷിവകുപ്പ്.  കെ എസ് ആർ ടി സി യുമായി  സഹകരിച്ച് കൊണ്ട് ഹോർട്ടികോർപ്പ്, ഉപയോഗശൂന്യമായ കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി പഴം-പച്ചക്കറി ഔട്ട്‌ലെറ്റുകളാക്കി മാറ്റും. ഈ സംരംഭത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് ഗതാഗത മന്ത്രി ശ ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി  പി പ്രസാദ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും..  വൈകിട്ട് 4.30ന് ഗാന്ധി പാർക്കിനു സമീപത്തുവച്ചാണ് ഉദ്ഘാടന ചടങ്ങ്.

Share This News

0Shares
0