ഉക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യൻ സൈന്യം കുട്ടികൾകളുടെ ആശുപത്രിക്കു നേരെയും ആക്രമണം നടത്തിയതായി റിപ്പോർട്ട്. റഷ്യൻ സൈന്യത്തിൻ്റെ രൂക്ഷമായ ഷെല്ലിങ് നടക്കുന്ന മരിയുപോൾ നഗരത്തിലെ പ്രസവാശുപത്രിക്കു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഉക്രൈനിയൻ അധികൃതരാണ് ആക്രമണവിവരം പുറത്തുവിട്ടത്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ, അക്രമണത്തിൽ തകർന്ന ആശുപത്രി കെട്ടിടത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആൾനാശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. https://twitter.com/prm_ua/status/1501569818297872390?t=M_Tx2DDa-3rC8iaumUfSeA&s=19