റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിക്കും

സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ എല്ലാ തൊഴില്‍ മേഖലകളിലും സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിലും ക്രമീകരണം നടത്തുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു. രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മുതല്‍ 7 മണി വരെയുമായി പുനക്രമീകരിക്കുവാന്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Share This News

0Shares
0