പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുവർഷത്തോളം ഒളിവിലായിരുന്ന പ്രതി പിടിയിൽ. കായംകുളത്തെ കോൺഗ്രസ് നേതാവും ജവഹർ ബാലവേദി മണ്ഡലം ഭാരവാഹിയുമായിരുന്ന ചിറക്കടവം തഴയശേരിൽ ആകാശ്(28) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകൾ നിരീക്ഷണത്തിലായിരുന്നു. പ്രതി വാട്സ് ആപ്പിലൂടെ വീട്ടുകാരുമായി ബന്ധപ്പെട്ടതാണ് പിടികൂടൻ സഹായകമായത്. അന്വേഷണ സംഘം ഹൈദരാബാദിൽ പ്രതിയെ തിരഞ്ഞെത്തിയെങ്കിലും രക്ഷപെട്ടു. തുടർന്ന് മഹാരാഷ്ട്രയിലെ ഷിർദിയിലേക്കാണ് പ്രതി കടന്നെതെന്ന് മനസിലാക്കിയ അന്വേഷണസംഘം മഹാരാഷ്ട്ര-തെലങ്കാന പൊലീസ് ടീമുകളുടെ സഹായത്തോടെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച ഹരിപ്പാട്, വെട്ടുവേ നി സ്വദേശി സിജു(32), പിലാപ്പുഴ സ്വദേശി അഖീഷ്കുമാർ (26), കാർത്തികപ്പള്ളി പുതുക്കണ്ടം സ്വദേശി അനൂപ് (28l) എന്നിവർ നേരത്തെ പിടിയിലായിരുന്നു.