നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം; കൊല്ലപ്പെട്ടത് ഹോട്ടല്‍ റിസപ്ഷനിസ്റ്റ്

തിരുവനന്തപുരം നഗരത്തിൻ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആളാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രതിയുടെ ദൃശ്യങ്ങള്‍ സസി ടിവിയില്‍ വ്യക്തമാണ്. ആയുധവും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.

Share This News

0Shares
0