സിപിഐ എമ്മിൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ നിർമാണം ആരംഭിച്ചു

സിപിഐ എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു. എ കെ ജി സെന്ററിന് സമീപം പാർട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുളള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാൻ തീരുമാനിച്ചത്. ഇപ്പോൾ 6 നിലകളിലായാണ് നിർമാണം. പരിസ്ഥിതി സൗഹൃദമായ ഗ്രീൻ ബിൽഡിങ്ങാകും ഇതെന്നും പാർട്ടി വ്യക്തമാക്കി. ശിലാസ്ഥാപന ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. പൈലിങ് ജോലിയുടെ സ്വച്ച് ഓൺ പി ബി അംഗം എം എ ബേബി നിർവഹിച്ചു. കേന്ദ്ര കമിറ്റിയംഗം എ വിജരാഘവൻ സ്വാഗതം പറഞ്ഞു. നേതാക്കളായ എ കെ ബാലൻ, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ , എം എം മണി, മന്ത്രിമാർ, മറ്റു പ്രമുഖർ
തുടങ്ങിയർ സന്നിഹിതരായി.

Share This News

0Shares
0