ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം. ഈ വർഷം തന്നെ നിയമം പ്രാബല്യത്തിൽ വരും. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ ശരിയായ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
കുട്ടികളെയുംവെച്ച് ഓടിക്കുന്ന ഇരുചക്ര വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ അധികമാകാൻ പാടില്ല. ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന നാലു വയസിൽ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെൽറ്റുമായി ബന്ധിപ്പിച്ചിരിക്കണം. കുട്ടികളുടെ നെഞ്ചിന് സുരക്ഷ നൽകും വിധമുള്ള ബെൽറ്റാണ് ഉപയോഗിക്കുക. ഇതിന്റെ മുറുക്കം കൂട്ടാനും കുറയ്ക്കാനും കഴിയണം.