സോളാർ അഴിമതി ആരോപണകേസിൽ വി എസിനെതിരെ ഉമ്മൻചാണ്ടി സബ് കോടതിയിൽ നൽകിയ മാനനഷ്ട കേസിന്റെ വിധി തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. തിങ്കളാഴ്ച അപ്പീൽ തിരുവനന്തപുരം ജില്ലാ കോടതി വാദം കേട്ട് ഫയലിൽ സ്വീകരിക്കുകയും വിഎസിനെതിരായ നഷ്ടപരിഹാര വിധി സ്റ്റേ ചെയ്യുകയും അടുത്ത വിചാരണ 22-3-2022ന് പോസ്റ്റ് ചെയ്യുകയും ചെയ്തു. ജില്ലാ കോടതിയിൽ അഡ്വക്കേറ്റുമാരായ ചെറുന്നിയൂർ പി ശശിധരൻ നായർ, വി എസ് ഭാസുരേന്ദ്രൻ നായർ, ദിൽ മോഹൻ എന്നിവർ മുഖേനയാണ് അപ്പീൽ ഫയൽ ചെയ്‌തത്.