നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകുർ ജാമ്യം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ജാമ്യമനുവദിച്ച് ഹൈക്കോടതി ജസ്റ്റീസ് പി ഗോപിനാഥ് പറഞ്ഞു. ദീലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സഹായി അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്കും മുൻകൂർ ജാമ്യം അനുവദിച്ചു.