സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ളക്കെതിരെ മാതൃഭൂമിയിൽ വന്ന കാർട്ടൂണിനെ തൻ്റെ സിനിമയുടെ പ്രചരണത്തിന് ഉപയോഗിച്ച് നടൻ ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മേപ്പടിയാൻ സിനിമയുടെ പേരുമായി ബന്ധപ്പെടുത്തി വരച്ച കാർട്ടൂണാണ് മാതൃഭൂമി പ്രസിധീകരിച്ചിരിക്കുന്നത്. സിപിഐ എം കോട്ടയം ജില്ലാ സമ്മേളനവേദിയിൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രൻ പിള്ള എന്ന എസ്ആർപി ചൈനാ അനുകൂല പ്രസംഗം നടത്തിയതായി വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാതൃഭൂമി എസ്ആർപിയെ പരിഹസിച്ചു കൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ചൈനീസ് മാപ്പ് കാർട്ടൂണിലുണ്ട്. എസ്ആർപിയെ ചൈനീസ് മാപ്പ് നോക്കി തൊഴുന്ന ആളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ കാർട്ടൂണാണ് മേപ്പടിയാൻ സിനിമയുടെ നിർമാതാവുകൂടിയായ ഉണ്ണി മുകുന്ദൻ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.