‘മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളം പരാജയപ്പെട്ടു; മുഖ്യമന്ത്രി ഇനിയെങ്കിലും മൗനം വെടിയണം’

Representative image from internetമുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി കേരളത്തെ പരിഹസിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്. 2014 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മേല്‍നോട്ട സമിതി രൂപീകരിച്ചത് കേരളത്തിന്റെ നേട്ടമായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ മേല്‍നോട്ട സമിതിയില്‍ കൃത്യമായി ഉന്നയിക്കപ്പെട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മേല്‍നോട്ട സമിതിയില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കാതെ എന്തിനാണ് കോടതിയിലേക്ക് വരുന്നതെന്നാണ് സുപ്രീം കോടതി ചോദിച്ചത്. മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിന് ഉത്തരവാദികള്‍ ആരാണെന്ന് അന്വേഷിക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി മൗനം വെടിയാന്‍ ഇനിയെങ്കിലും തയാറാകണം. വി.സി നിയമനത്തില്‍ ഗുരുതര ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല.

വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിനെ കുറിച്ച് ജനങ്ങളോട് പറയാനുള്ള ബാധ്യത ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനുണ്ട്. ആ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. നിയമവിരുദ്ധമായ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചെന്ന് വ്യക്തമാക്കണം. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവച്ച് പുറത്ത്

കെ-റെയിലിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിവരയിടുന്നതാണ് അലോക് കുമാര്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍. പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുകയോ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയോ ചെയ്യാത്ത പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒരു അനുമതിയും ഇല്ലാത്ത പദ്ധതിക്കു വേണ്ടി അനാവശ്യമായ ധൃതി കാട്ടുന്നത് അഴിമതി നടത്താനാണ്. പ്രതിപക്ഷം നിയമഭസഭയിലും പുറത്തും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ റെയിലുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല.

കോവിഡിന്റെ മറവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നടത്തിയ കൊള്ളയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണം. കോവിഡ് കാലത്തെ അഴിമതിയെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കായിരുന്നതാണ്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഇതുവരെ ഓരോ വിഷയങ്ങളും ഉന്നയിച്ചത്. അതില്‍ ഓരോന്നും ഇപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

Share This News

0Shares
0