ഇനി ബാലുശ്ശേരി സ്കൂളിലെ പെൺകുട്ടികൾക്ക് യൂണിഫോം പാൻ്റ്

Image from internetകോഴിക്കാട് ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പിടിഎ തീരുമാനപ്രകാരം ബുധനാഴ്ച ജൻ്റർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രഖ്യാപനം നടത്തും. ജൻ്റർ ന്യൂട്രൽ യൂണിഫോമിൽ പെൺകുട്ടികൾക്ക് ആൺകുട്ടികളുടേതു പോലെ പാൻ്റാണ് പുതിയ വസ്ത്രം.

രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ഏകാഭിപ്രായത്തിലൂടെയാണ് ജൻ്റർ ന്യൂട്രൽ യൂണിഫോം തീരുമാനം എടുത്തതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ, വിദ്യാർത്ഥിനികൾ പുതിയ യൂണിഫോം ഇട്ടുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് അഭിനന്ദനങ്ങൾ അർപ്പിച്ചിരുന്നു. ജൈവിക പരമായ വ്യത്യാസങ്ങൾക്കപ്പുറത്ത്  ആൺ പെൺ വിവേചനമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ഇത് പോലുള്ള തീരുമാനങ്ങൾ സഹായകമാവുമെന്ന്
സ്ഥലം എംഎൽഎയും വിദ്യാർത്ഥി നേതാവുമായ അഡ്വ. കെ എം സച്ചിൻ ദേവ് പറഞ്ഞു.

Share This News

0Shares
0