ബിനാമി ഭൂമി ഇടപാടുകാർക്ക് കുടുക്കു വീഴും; ആധാറുമായി ബന്ധിപ്പിച്ച് ഒറ്റത്തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

Image from internetകേരളത്തിൽ ഒറ്റ തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതിനു തുടക്കമായി. രാജ്യത്ത്‌ ഇതു നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. യുണീക് (ഒറ്റ) തണ്ടപ്പേർ നടപ്പാക്കുന്നതോടെ ഒരാൾക്ക് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കമുള്ള ഒറ്റ തണ്ടപ്പേരാകും. യൂണിക് (ഒറ്റ) തണ്ടപ്പേർ നടപ്പാക്കുന്നതിനായി ഭൂമി സംബന്ധിച്ച വിവരം ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്‌ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

യുണീക്‌ (ഒറ്റ) തണ്ടപ്പേർ വരുന്നതോടെ ഭൂമി ഇടപാടിലെ ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും. ക്രയവിക്രയം സുതാര്യമാക്കാനും ജനങ്ങൾക്ക് മികച്ച സേവനം നൽകാനും ഉപകരിക്കും. അധികഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകുക, വിവിധ ക്ഷേമപദ്ധതിയിലെ അനർഹരെ കണ്ടെത്തുക തുടങ്ങിയവയും സാധ്യമാകും.

വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഇതുസംബന്ധിച്ച തുടർനടപടി ആരംഭിക്കാം. വില്ലേജുകളിൽ ഭൂവിവരം ആധാർ നമ്പരുമായി ലിങ്ക് ചെയ്യാൻ ആരംഭിക്കും. പുതുതായി ഭൂമി രജിസ്റ്റർ ചെയ്യുന്നവരുടെയും നിലവിലെ ഭൂവുടമകളുടെയും ആധാർ, മൊബൈൽ നമ്പരുകൾ വില്ലേജ് ഓഫീസുകളിൽ ശേഖരിച്ചുതുടങ്ങും.

Share This News

0Shares
0