മെട്രോയുടെ അരക്കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങളിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ യാത്ര

Image from internetഗതാഗത കുരുക്കിൽപെട്ട് വലയാതെ ജോലി സ്ഥലത്ത് എത്താൻ കൊച്ചിക്കാർക്കായി മെട്രോയുടെ പുതിയ പദ്ധതി. മെട്രോ ട്രാക്കിന് 500 മീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക്‌ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിനായി ഇത്തരം സ്ഥാപനങ്ങുളുടെ മേധാവികൾ യാത്ര ചെയ്യാനുദ്ദേശിക്കുന്ന ജീവനക്കാരുടെ പേര്, വയസ്സ്, ഇവർ യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനുകൾ എന്നീ വിവരങ്ങൾ,
യാത്രക്കാരുടെ ഫോട്ടോ ഐഡിയുടെ കോപ്പി എന്നിവ 31ന് മുൻപായി
binish.l@kmrl.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 91889 57544.

Share This News

0Shares
0