യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം 18ന്

Representative image from internetകേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെ-റെയില്‍പദ്ധതി (സില്‍വര്‍ലൈന്‍) ക്കെതിരെ യുഡിഎഫ് 2021 ഡിസംബര്‍ 18 ന്‌സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു.

രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

കോട്ടയം കളക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് പി കെ കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ട പി ജെ ജോസഫും ഉദ്ഘാടനം ചെയ്യും. ആലപ്പുഴ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും കൊല്ലത്ത് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസും തൃശ്ശൂരില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍സെക്രട്ടറി ജി ദേവരാജനും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും കണ്ണൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖഎംഎല്‍എയും കാസര്‍ഗോഡ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.
യുഡിഎഫ് കക്ഷി നേതാക്കളായ അനൂപ് ജേക്കബ് എംഎല്‍എ എറണാകുളത്തും സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ സെക്രട്ടറിയേറ്റിന് മുന്നിലും നാഷണല്‍ ജനതാദള്‍ പ്രസിഡന്റ് ജോണ്‍ ജോണ്‍ തിരുവനന്തപുരത്തും മാണി സി കാപ്പന്‍ എംഎല്‍എ കോട്ടയത്തും അഡ്വക്കേറ്റ് രാജന്‍ബാബു ആലപ്പുഴയിലും പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Share This News

0Shares
0