കോവിഡ് നിയന്ത്രണങ്ങൾ: പരിഷ്കരിച്ച ഉത്തരവ് പുറത്തിറങ്ങി

Representative image from internetസംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പരിഷ്കരിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ഉത്സവങ്ങൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള പൊതു ചടങ്ങുകൾക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 300 പേരെയും മുറികൾ, ഹാളുകൾ പോലുള്ള അടഞ്ഞ ഇടങ്ങളിൽ പരമാവധി 150 പേരെയും അനുവദിക്കും. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് നിലവിലുള്ള ഇളവുകൾ തന്നെ തുടരും. ഉത്സവങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങളും അനുവദിക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കി.

Share This News

0Shares
0