‘സഹകരണ സംഘങ്ങളെ ബാങ്കുകളായി പരിഗണിക്കാനാവില്ലെന്ന്‌”

Representative image from internetസഹകരണ സംഘങ്ങളെ ബാങ്കുകളായി പരിഗണിക്കാനാവില്ലെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ലോക്‌സഭയെ അറിയിച്ചു. സഹകരണ സംഘങ്ങൾക്ക്‌ ബാങ്കിങ്‌ നിയന്ത്രണ നിയമ പ്രകാരമുള്ള ലൈസൻസും ആർബിഐ അംഗീകാരവുമില്ല. ജനങ്ങൾക്ക്‌ നൽകിയ മുന്നറിയിപ്പ്‌ പിൻവലിക്കാനാവില്ലെന്ന്‌ ആർബിഐ വ്യക്തമാക്കിയതായും ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങൾക്ക്‌ ബാങ്കുകളെന്ന്‌ പേരിനൊപ്പം ചേർക്കാനാവില്ല, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കരുത്‌, അംഗങ്ങളല്ലാത്തവരുടെ നിക്ഷേപങ്ങൾക്ക്‌ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങൾ ആർബിഐ ഏർപ്പെടുത്തിയിരുന്നു.1625 പ്രാഥമിക സഹകരണ സംഘങ്ങളെയും 15000ത്തോളം മറ്റു സഹകരണ സംഘങ്ങളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

Share This News

0Shares
0