‘ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം, ലീഗിനെ ഭീഷണിപ്പെടുത്താൻ നോക്കണ്ട’

Image from internetഗവർണർ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള കത്തും അതിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണെന്നതിനാൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിസിക്കും ഒരു നിമിഷം പോലും തുടരാൻ അവകാശമില്ലെന്നും രാജിവെച്ച് പുറത്ത് പേകണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചര വർഷമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വൽക്കരണത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കുന്ന രേഖയാണ് ഈ കത്ത്.

കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലയളവുമുതൽ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടും, മാർക്ക് ദാനവുമായി ബന്ധപ്പെട്ടും, മാർക്ക് അദാലത്തുമായി ബന്ധപ്പെട്ടും ഉൾപ്പെടെ, ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ നിരവധി പരാതികളാണ് ഞാൻ ഗവർണർക്ക് നൽകിയിരുന്നത്.

എന്നാൽ പരാതികളിലൊന്നും വേണ്ടത്ര നടപടി സ്വീകരിക്കുവാൻ ചാൻസലർ കൂടിയായ ഗവർണർ തയ്യാറായിരുന്നില്ല. ഇന്നിപ്പോൾ ഈ കത്തിലൂടെ പ്രതിപക്ഷ നേതാക്കൾ പറഞ്ഞിരുന്നത് അക്ഷരംപ്രതി ശരിയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഗവർണർ. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട ഗവർണറുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.

മന്ത്രിക്ക് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അവകാശമില്ല. മന്ത്രി സ്വമേധയാ സ്ഥാനം ഒഴിയുന്നില്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. കൂടാതെ, ചട്ടവിരുദ്ധമായാണ് പുനർ നിയമനം നടത്തിയതെന്ന് നിയമനാധികാരിയായ ഗവർണ്ണർ തന്നെ പരസ്യമാക്കിയ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസിലർ ഉടൻ സ്ഥാനം രാജിവക്കണം.

വി സി നിയമനത്തിന് “സേർച്ച് കമ്മിറ്റി” രൂപീകരിച്ച് രണ്ട് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കണമെന്നും അല്ലെങ്കിൽ കമ്മിറ്റി അസാധുവാകുമെന്നും തുടർന്ന് സർക്കാർ നൽകുന്ന പേര് വി സി യായി ചാൻസിലർ അംഗീകരിക്കണമെന്നുമാണ് സംസ്കൃത സർവ്വകലാശാലാ നിയമത്തിൽ പറയുന്നത്.

ഇവിടെ ഇത്തരത്തിൽ “സേർച്ച് കമ്മിറ്റി” രൂപീകരിച്ചെങ്കിലും, ‘രണ്ടു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന’ സർവ്വകലാശാലാ നിയമത്തിലെ വ്യവസ്ഥ മനപൂർവ്വം സർക്കാർ തെറ്റിക്കുകയായിരുന്നു. തുടർന്ന് സർക്കാരിന് താല്പര്യമുള്ള ഒരാളെ വൈസ് ചാൻസിലറാക്കാൻ നിർദ്ദേശിക്കുകയും ഗവർണ്ണർ അതിന് അംഗീകാരം നൽകാതെ ഫയൽ മടക്കുകയുമായിരുന്നു.

മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വില കുറഞ്ഞതും പദവിക്ക് ചേരാത്തതുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലീഗിനെ ഭീഷണിപ്പെടുത്താൻ നോക്കണ്ട അത് സ്വന്തം പാർട്ടിക്കാരോട് മതി ലീഗിനെ മത സoഘടന എന്ന പേരിൽ വേർതിരിവുണ്ടാക്കാനുള്ള പിണറായിയുടെ വേല ഇവിടെ ചിലവാകില്ല. ചിലരുടെ പ്രസ്ഥാവനയുടെ കാര്യത്തിലെ വിശധീകരണം സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കീട്ടുണ്ട് ഇക്കാര്യത്തിൽ ലീഗിനെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ചോദ്യത്തിനു ഉത്തരമായി ചെന്നിത്തല പറഞ്ഞു.

Share This News

0Shares
0