പമ്പ-നിലയ്ക്കൽ‌ ശബരിമല തീർത്ഥാടക സർവ്വീസിന് അമിത ചാർജെന്ന വാദം ഹൈക്കോടതി തള്ളിയതായി കെഎസ്ആർടിസി

ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി നടത്തുന്ന പമ്പ- നിലയ്ക്കൽ ചെയിൻ സർവ്വീസിന് അമിത ചാർജ് ഈടാക്കുന്നുവെന്ന വാദം ഹൈക്കോടതി തള്ളിയതായി കെഎസ്ആർടിസി മാനേജുമെൻ്റ്. ശബരിമല സർവ്വീസിന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നു, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സർവ്വീസ് നടത്തുന്നുവെന്നുൾപ്പെടെയുള്ള പ്രചരണത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസ് വിശദാംശങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ട് ഹൈക്കോടതി തന്നെ തള്ളുകയായിരുന്നു.

കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നത് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കാലാകാലം സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾ പ്രകാരമാണ്. ഈ സർക്കാർ ഉത്തരവ് പാലിച്ചാണ് കെഎസ്ആർടിസി ക്ക് നിരക്ക് ഈടാക്കുന്നതിനു കഴിയുകയുള്ളൂ എന്നും സർക്കാർ നിർദ്ദേശപ്രകാരം നിയമ കാരമുള്ള വർദ്ധനവ് ഒഴിവാക്കി കഴിഞ്ഞ വർഷം ഈടാക്കിയ നിരക്ക് തന്നെ വർദ്ധനവില്ലാതെയാണ് നിലവിൽ ഈടാക്കുന്നതെന്നും കെഎസ്ആർടിസി അറിയിച്ചത് വസ്തുത പരിശോധിച്ച് കോടതിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടി ഉതകുന്ന ഏറ്റവും വിസ്താരമുള്ളതും വീതി കൂടിയ രണ്ട് ഡോറോടു കൂടിയ ലോഫ്ലോർ ബസുകളാണ് ഈ റൂട്ടിൽ സർവ്വീസിനായി ഉപയോ​ഗിക്കുന്നതെന്നും നിലയ്ക്കലിൽ കർശന പോലീസ്, ആരോഗ്യ വകുപ്പ് പരിശോധന കഴിഞ്ഞ് വാക്സിൻ എടുത്തവരോ, ആർടിപിസിആർ നെഗറ്റീവ് ആയവരോ ആയ യാത്രക്കാരെയാണ് കടത്തി വിടുന്നതെന്നും അതിനാൽ സുരക്ഷിതരായ യാത്രക്കാർ മാത്രം യാത്ര ചെയ്യുന്നത് കൊണ്ട് എല്ലാ യാത്രക്കാരും സുരക്ഷിതരായിരിക്കുമെന്നുള്ള കെഎസ്ആർടിസിയുടെ മറുപടിയും ഹൈക്കോടി ദേവസ്വം ബഞ്ച് സ്വീകരിക്കുകയും. കെഎസ്ആർടിസി ക്ക് ഈടാക്കുവാൻ കഴിയുന്ന നിരക്കിനേത്താൽ കുറഞ്ഞ നിരക്ക് ഈടാക്കി തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനെ പ്രത്യേകം അഭിനന്ദനാർഹമായി പരാമർശിക്കുകയും ചെയ്തു.

നിലയ്ക്കൽ-പമ്പ റൂട്ടിൽ ജൻറം ബസുകൾക്ക് സെസ് തുക ചേർത്ത് 56 രൂപയാണ് ടിക്കറ്റ് നിരക്ക്,എന്നാൽ കെഎസ്ആർടിസി 50 രൂപയേ ഈടാക്കുന്നുള്ളൂ. എ.സി ബസുകളുടെ നിരക്ക് 106 രൂപയാകുമെങ്കിലും 80 രൂപമാത്രമാണ് ഈടാക്കുന്നത്. ഇത്തരത്തിൽ 120 ബസുകൾ അവിടത്തേക്ക് മാത്രമായി നൽകിയിട്ടുണ്ട്.കെഎസ്ആർടിസിയുടെ ടിക്കറ്റ് നിരക്ക് ശരിയായിട്ടുള്ളതാണെന്നതും ഹൈകോടതി അം​ഗീകരിച്ചതായി മാനേജ്‌മെൻ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Share This News

0Shares
0