കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻറുകൂടിയായ കെ സുധാകരൻ എംപി ലോക്സഭയിൽ. ഒരു ലക്ഷത്തി ഇരുപതിനായിരം കോടി ചെലവു വരുന്ന പദ്ധതി സംസ്ഥാനത്തിന് വൻസാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാന്നെന്നും സുധാകരൻ ലോക്സഭയിൽപറഞ്ഞു. സാമ്പത്തിക ബാധ്യതക്കു പുറമെ വലിയ പാരിസ്ഥിതാകാഘാതം സൃഷ്ടിക്കുന്നതാണ് പദ്ധതിയെന്നും സുധാകരൻ പറഞ്ഞു. പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെയാണ് ലോക്സഭയിൽ കെ സുധാകരൻ കെ-റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ‘