അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്താൻ തയ്യാറാകാനെ ഇന്ത്യ. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിൻ്റെ പുതിയ വകഭേദം ലോകമാകെ വ്യാപിക്കാൻ തുടങ്ങിയതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ ക്രുസ് ഓയിൽ വില ഇടിഞ്ഞത്. ഇപ്പോൾ 70 ഡോളറിൽ താഴെയാണ് ക്രൂഡ് ഓയിൽ വില. ഇത്രയും കാവു വന്നിട്ടും ഇന്ത്യയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ കുറവു വരുത്താൻ തയ്യാറാകാത്തതിന് ബന്ധപ്പെട്ടവർ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. രാജ്യത്തിൻ്റെ വാണിജ്യ തലസ്ഥാനമായ മുംബെയിൽ വെള്ളിയാഴ്ച പെട്രോളിൻ്റെ വില 109.98 രൂപയും ഡീസൽ വില 94.14 രൂപയുമാണ്.