തമിഴ്നാട്ടിലെ നീലഗിരിയിലെ കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ഇന്ത്യയുടെ സംയുക്ത സൈനികമേധാവിയും ഭാര്യയും മറ്റു മുതിർന്ന സൈനിക ഓഫീസർമാരും സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നു വീണ് കത്തിയമർന്നത്. ബിബിൻ റാവത്തിൻ്റെ ഭാര്യ മധുലയടക്കം ഏഴുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. ബിബിൻ റാവത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. ബിബിൻ റാവത്തും ഭാര്യയും ഉൾപ്പടെ ഒമ്പതുപേരാണ് ഡൽഹിയിൽ നിന്ന് തിരിക്കുമ്പോൾ ഹെലികോപ്റ്ററിലുണ്ടായിരുന്നത്. തുടർന്ന് തമിഴ്നാട്ടിലെ സുലൂരിൽനിന്നും കൂനൂരിനടുത്ത വെല്ലിങ്ടണിലേക്ക് പോകുമ്പോൾ ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. എം ഐ-17 വി ഫൈവ് ഹെലിക്കോപ്റ്ററാണ് അപകടത്തിൽപെട്ടത്. കാരണം വ്യക്തമായിട്ടില്ല സംഭവത്തിൽ വ്യാമസേന അന്വേഷണത്തിന് ഉത്തരവിട്ടു.