മുല്ലപ്പെരിയാർ: വീണ്ടും മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിട്ട് തമിഴ്നാട്, മര്യാദലംഘിച്ചെന്ന് മന്ത്രി കെ രാജൻ

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ  മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്ന് തമിഴ്നാട്. ബുധനാഴ്ച പുലർച്ചെ കൂടുതൽ ഷട്ടറുകളുയർത്തിയതോടെ പെരിയാറിൻ്റെ തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ഒമ്പത് ഷട്ടറുകളാണ് തുറന്നത്. ഡാം തുറക്കുന്ന കാര്യത്തിൽ തമിഴ്‌നാട് മര്യാദ ലംഘിച്ചുവെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം, തമിഴ്‌നാട് സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ തമിഴ്‌നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ സന്ദര്‍ശിക്കുമെന്നും മന്തി പറഞ്ഞു.

Share This News

0Shares
0