സംസ്ഥാനത്തെ 32 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേൽക്കൈ. 17 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്; രണ്ടു സീറ്റുകൾ നഷ്ടമായി. യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ സിപിഐ എം വിമതനായ സ്വതന്ത്രനും വിജയിച്ചു. ഉപതരെഞ്ഞെടുപ്പ് നടന്ന 32 ല്‍ നേരത്തേ 16 സീറ്റുകളാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്; യുഡിഎഫിന് 15 ഉം ബിജെപിക്ക് ഒരു സീറ്റുമുണ്ടായിരുന്നു.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോർപ്പറേഷൻ വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. തിരുവനന്തപുരം, പാലക്കാട്, കോട്ടയം ജില്ലകളില്‍ കോണ്‍ഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകള്‍ നഷ്ടമായി. ബിജെപിക്ക് കൊല്ലം ജില്ലയിലെ സിറ്റിംഗ് സീറ്റ് നഷ്ടമായി. ഇടുക്കിയില്‍ ഇടമലക്കുടിയിൽ ഒരുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഒരുവാര്‍ഡ് ബിജെപി നേടി.