ബിജെപിയിൽ ചേരാൻ പഞ്ചാബിൽ നിന്നുള്ള ആം ആത്മി പാർട്ടിയുടെ ഏക എംപിക്ക് ബിജെപി പണവും കേന്ദ്രമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. ബിജെപിയുടെ മുതിർന്ന നേതാവാണ് ആവശ്യപ്പെടുന്ന പണവും ഇഷ്ടമുള്ള വകുപ്പിൽ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തതെന്ന് എം പി ഭഗവത് മൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാഗ്ദാനം താൻ നിരസിച്ചതായും ആംആത്മി എംഎൽഎമാരെയും ഇത്തരത്തിൽ ചാക്കിട്ട് പിടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഭഗവത് മൻ പറഞ്ഞു.