സിപിഐ എം നേതാവിൻ്റെ കൊലപാതകം: ഫോൺ സംഭാഷണം പുറത്ത്, പ്രതികൾ ബിജെപിയുടെ അഭിഭാഷകനെ ബന്ധപ്പെട്ടതായി റിപ്പോർട്ട്

തിരുവല്ലയിലെ സിപിഐ എം നേതാവ് പി ബി സന്ദീപ്കുമാറിൻ്റെ കൊലപാതകത്തിന്‌ ശേഷം പ്രതികൾ ആദ്യം ബന്ധപ്പെട്ടത് തിരുവല്ലയിലെ ബിജെപി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെയെന്ന് റിപ്പോർട്ട്. അഞ്ചാം പ്രതി അഭിജിത്ത്‌ സുഹൃത്തിനെ ഫോണാൻ വിളിച്ച്‌ ഇക്കാര്യം അറിയിച്ചതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നു. മൊബൈൽ ഫോൺ പരിശോധനയിൽ അഭിജിത്ത്‌ സുഹൃത്തിനെ വിളിച്ചത്‌ പൊലീസ്‌ മനസ്സിലാക്കി തിരുവല്ലയിലേക്ക്‌ തിരിച്ചിരുന്നു. ഇതുമനസ്സിലാക്കിയ പ്രതികൾ അഭിഭാഷകനെ കാണുന്നത്‌ ഒഴിവാക്കി ഒളിവിൽപോയി. രക്ഷപ്പെടാൻ പ്രതികൾ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് പിന്നീട് പിടിയിലായത്.

Share This News

0Shares
0