ലോകത്തെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഇന്ത്യൻ നേവി. മുംബൈ തീരത്താണ് ഡിസംബർ നാലിൻ്റെ നേവി ദിനത്തിലാണ് കൂറ്റൻ പതാക സ്ഥാപിച്ചത്. രാജ്യത്തിൻ്റെ 75 ആം സ്വാതന്ത്ര്യവാർഷികം പ്രമാണിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് 225 അടി നീളവും 150 അടി വീതിയുമുള്ള പതാക നിർമ്മിച്ചത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ആൻഡ് കമ്മീഷനാണ് 1400 കിലോ ഭാരം വരുന്ന ഖാദിത്തുണി കൊണ്ടുള്ള വമ്പൻ ദേശീയപതാക സാക്ഷാത്കരിച്ചത്.