റോഡുകളുടെ മെയിൻ്റനൻസ് കാലാവധി പരസ്യപ്പെടുത്തും, കരാറുകാരൻ്റെയും എഞ്ചിനീയറുടെയും ഫോൺ നമ്പറും പ്രദർശിപ്പിക്കും; പുതിയ പദ്ധതിയുമായി പിഡബ്ല്യുഡി

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു. ജയസൂര്യ ചടങ്ങിൽ പങ്കെടുത്തു. പരിപാലന കാലാവധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണി ആവശ്യമായി വന്നാൽ ജനങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും ഏതൊക്കെ റോഡുകളാണ് പരിപാലന കാലാവധിയിൽ ഉള്ളതെന്നും ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നതാണ് പദ്ധതി.
കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാം. ഡിഫക്‌ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഫോണ്‍ നമ്പര്‍ എന്നിവ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

Share This News

0Shares
0