ഇന്ത്യ – ന്യൂസീലൻഡ് രണ്ടാം ടെസ്റ്റിൽ മിന്നും പ്രകടനവുമായി ന്യൂസീലൻഡിൻ്റെ ഇന്ത്യൻ വംശജനായ സ്പിന്നർ അജാസ് പട്ടേൽ. രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 325 റൺസിന് എല്ലാവരും പുറത്തായപ്പോൾ ഇന്ത്യയുടെ വിക്കറ്റുകളെല്ലാം വീഴ്ത്തിയത് അജാസ് പട്ടേലാണ്. ഇതോടെ ഇംഗ്ലണ്ട് താരം ജിം ലേക്കറിനും ഇന്ത്യൻ താരം അനിൽ കുംബ്ലെയ്ക്കും ശേഷം ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് വീഴ്ത്തുന്ന താരമായി അജാസ് മാറി. 150 റൺസെടുത്ത മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അക്സർ പട്ടേൽ (52), ശുഭ്മൻ ഗിൽ (44) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി.