മുല്ലപ്പെരിയാർ ഡാമിൽ നിന്നും വീണ്ടും രാത്രി ജലം തുറന്നുവിട്ട് തമിഴ്നാട്. 10 ഷട്ടറുകൾ തുറന്നുവിട്ട് സെക്കൻഡിൽ 8000 ഘന അടി വെള്ളമാണ് ഒഴുക്കിവിട്ടത്. ഡാമിന് താഴെയുള്ള പുഴയോരത്തെ വീടുകളിൽ ഇതോടെ വീണ്ടും വെള്ളം കയറി. വീട്ടുപകരണങ്ങളടക്കം നശിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് ഡാം തുറന്നു വിട്ടത്. രണ്ടു ദിവസം മുമ്പും സമാനമായ രീതിയിലായിരുന്നു ഡാം തുറന്നു വിട്ടത്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിടുന്ന നടപടിയിൽ പ്രതിഷേധിച്ച് വള്ളക്കടവിൽ രാവിലെ നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധിച്ചു.